മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ടോക്യോയിൽ കേരളപിറവി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു .
കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജപ്പാൻ സന്ദര്‍ശനത്തിൻ്റെ ഭാഗമായി ടോക്കിയോ ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി ചടങ്ങിനിടെ, WMF ജപ്പാൻ ഓജിമ പഠനകേന്ദ്രത്തിൽ നടത്തിയ കേരളപ്പിറവി മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി.
മലയാളം മിഷൻ സെര്ടിഫിക്കറ്റുകളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്. മുഖ്യമന്ത്രിയിൽനിന്നു നേരിട്ട് സ്വീകരിയ്ക്കാൻ സാധിച്ചത് വിജയികൾക്ക് അസുലഭമുഹൂർത്തമായി മാറി.
മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ ശ്രീ ഇപി ജയരാജന്, ശ്രീ എകെ ശശീന്ദ്രന്, ഇന്ത്യൻ അംബാസിഡർ ശ്രീ.സഞ്ജയ് കുമാർ വർമ്മ , ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു. WMF ജപ്പാൻന്റെ ഭാരവാഹികളും മെൻമ്പർമാരും പങ്കെടുത്തു.
Here is a link to the Chief Minister’s FaceBook post about the event –
Write a comment:
You must be logged in to post a comment.