ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായി തിരുവനന്തപുരം എംപി യും മുൻ കേന്ദ്രമന്തിയുമായ ശ്രീ ഡോക്ടർ ശശി തരൂർ, ആഗസ്ത് 10ന് ഓൺലൈൻ തത്സമയ സംവാദനം നടത്തി. “ഇന്ത്യ – ജപ്പാൻ കോവിഡ് 19 അനന്തര സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച ലോക മലയാളി ഫെഡറേഷൻ (WMF) ജപ്പാൻ ഘടകമാണ് സംഘടിപ്പിച്ചത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിരുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ആയിരുന്നെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻ മലയാളികളുടെ ഇടയിൽ ലോക മലയാളി ഫെഡറേഷൻ ജപ്പാൻ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയുണ്ടായി. കോവിഡ് കാലത്തു രൂപം കൊണ്ട ഡബ്ലിയു എം എഫ് കോവിഡ് ഹെല്പ് ലൈൻ-നെ പ്പറ്റി പ്രത്യേകം പരാമർശിച്ചു. എല്ലാ സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു
വെബിനാറിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സഞ്ജയ് കുമാർ വർമ നിർവഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം, ഡബ്ലിയു എം എഫ് ജപ്പാൻ നടത്തിവരുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
WMF Japan ഘടകം വൈസ് പ്രസിഡന്റ് ശ്രീ അനിൽ രാജ് സ്വാഗതപ്രസംഗവും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ പ്രജിലാൽ നന്ദി പ്രകടനവും നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ലാൽ കിഷോർ അധ്യക്ഷ സ്ഥാനം വഹിച്ച ഈ വെബിനാറിൽ ജപ്പാനിലെ എല്ലാ ഇന്ത്യൻ സമൂഹത്തിലുള്ളവരും പങ്കെടുത്തു. കൂടാതെ പതിനായിരത്തിനു മുകളിൽ ആളുകൾ ഫേസ് ബുക്ക് ലൈവ് വഴി തത്സമയം വീക്ഷിക്കുകയും ചെയ്തു.
Write a comment:
You must be logged in to post a comment.