WMF ജപ്പാൻ ഓജിമ പഠനകേന്ദ്രത്തിൽ നടത്തിയ മലയാളം മിഷൻ കേരളപ്പിറവി ആഘോഷങ്ങളുടെ വിജയികൾക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജപ്പാൻ സന്ദര്‍ശനത്തിൻ്റെ ഭാഗമായി ടോക്കിയോ ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി ചടങ്ങിനിടെ WMF ജപ്പാൻ ഓജിമ പഠനകേന്ദ്രത്തിൽ നടത്തിയ കേരളപ്പിറവി മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. 2019 നവംബർ 27 ബുധനാഴ്ച്ച വൈകിട്ട് ഏഴുമണിയോടെ ചടങ്ങുകൾക്ക് തുടക്കമായി.
കേരള സർക്കാർ മലയാളം മിഷൻ സെര്ടിഫിക്കറ്റുകളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്. മുഖ്യമന്ത്രിയിൽനിന്നു നേരിട്ട് സ്വീകരിയ്ക്കാൻ സാധിച്ചത് വിജയികൾക്ക് അസുലഭമുഹൂർത്തമായി മാറി.
മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ ശ്രീ ഇപി ജയരാജന്, ശ്രീ എകെ ശശീന്ദ്രന്, ഇന്ത്യൻ അംബാസിഡർ ശ്രീ.സഞ്ജയ് കുമാർ വർമ്മ , ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങുകൾക്ക്ശേഷം എല്ലാവര്ക്കും വിഭവ സമൃദ്ധമായ കമ്യൂണിറ്റി ഡിന്നർ ഉണ്ടായിരുന്നു. നൂറ്റി അൻപതോളം മലയാളികൾ ചടങ്ങിൽ സംബന്ധിചു.
ചടങ്ങുകൾക്കുശേഷം WMF ജപ്പാന്റെ മലയാളം ഭാരവാഹികളുമായി മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പ്രത്യേകമായി കൂടിക്കാഴ്ച നടത്തി .ശ്രീമതി ജെയ്നി പാറക്കൽ , ശ്രീമതി ലേഖ സനൽ , ശ്രീമതി നിമ്മി ഉല്ലാസ്, ശ്രീ അനിൽ രാജ്, ശ്രീ ബിനിൽ ജോർജ് എന്നിവരാണ് WMF ജപ്പാനു വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചത് . ജപ്പാനിലെ WMF ൻ്റെ മലയാള ഭാഷാ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.
മത്സര വിജയികൾ
പദ്യ പാരായണം -സീനിയർ
1st - Sharanyaka Sanal
ശരണ്യക സനൽ
2nd - Aiden Ullas
എയ്ഡൻ ഉല്ലാസ്
3rd - Renjan Nozaki
രഞ്ജൻ നൊസാക്കി
പദ്യ പാരായണം -ജൂനിയർ
1st - Nila Narayan B
നിള നാരായൺ ബി
2nd - Sera Thekkanath
സേറ തെക്കാനത്ത്
3rd - Joshua Binu Thomas
ജോഷ്വ ബിനു തോമസ്
ചിത്രരചന -സീനിയർ
1st - Sharanyaka Sanal
ശരണ്യക സനൽ
2nd - Josh John Tony
ജോഷ് ജോൺ ടോണി
3rd - Manav Santhosh , Aiden Ullas
മാനവ് സന്തോഷ്, എയ്ഡൻ ഉല്ലാസ്
ചിത്രരചന-ജൂനിയർ
1st - Sera Thekkanath
സേറ തെക്കാനത്ത്
2nd - Ceira Ullas
സെയ്റ ഉല്ലാസ്
3rd - Nila Narayan B
നിള നാരായൺ ബി ... See more